ലണ്ടൻ: എട്ടാമത് നാഷണൽ കൺവെൻഷന്റെ മുഖ്യാതിഥിയായി എത്തിയ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ് കാതോലിക്കാ ബാവായെ ബിർമിങ്ഹാം എയർപോർട്ടിൽ മലങ്കര കത്തോലിക്കാ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്വീകരിച്ചു.
യുകെയുടെ സ്‌പെഷ്യൽ പാസ്റ്ററും കോർഡിനേറ്ററുമായ ഡോ. കുര്യാക്കോസ് തടത്തിൽ, വിവിധ മിഷനുകളിലെ വൈദീകരായ ഫാ. ഡാനിയേൽ പാലവിളയിൽ, ഫാ. കുര്യാക്കോസ് തിരുവാലിൽ, ഫാ. ജിബു മാത്യു, ഫാ. ജിജി പുതുവീട്ടിൽകളം എസ്. ജെ, നാഷണൽ കൗൺസിൽ വൈസ് പ്രസിഡന്റ് റെജി മാണികുളം, സെക്രട്ടറി ഷാജി കൂത്തിനേത്ത്, എം.സി.വൈം.എം ആനിമേറ്റർ ജോബി, എന്നിവരും ബിർമിങ്ഹാം മിഷൻ പ്രതിനിധികളും ചേർന്നാണ് കർദ്ദിനാളിന് ഊഷ്മള വരവേൽപ്പ് നൽകിയത്.
വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുന്ന മലങ്കര നാഷണൽ കൺവെൻഷനിൽ മുഖ്യാതിഥിയായി എത്തിയ കാതോലിക്കാ ബാവ കൺവെൻഷനുശേഷം മാഞ്ചെസ്റ്റർ, ബിർമിങ്ഹാം മിഷനുകളിൽ ദിവ്യ ബലികൾ അർപ്പിക്കുന്നതായിരിക്കും എന്ന് ഡോ. കുര്യാക്കോസ് തടത്തിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.