മലപ്പുറം: ലൈഫ് പദ്ധതിപ്രകാരം വീട് ലഭിച്ചില്ലെന്ന പരാതിയുമായെത്തിയ അപേക്ഷകന്‍ മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസിനുള്ളില്‍ തീയിട്ടു. ആനപ്പാംകുഴി സ്വദേശി മുജീബ് റഹ്മാനാണ് തീയിട്ടത്.
കുപ്പിയില്‍ പെട്രോളുമായെത്തി തീയിടാന്‍ ശ്രമിച്ച മുജീബിനെ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീയാളി പടര്‍ന്നതിനു പിന്നാലെ പഞ്ചായത്ത് ഓഫീസിലെ ശുചിമുറിയില്‍ കയറി കൈഞരമ്പ് മുറിച്ച പ്രതിയെ മേലാറ്റൂര്‍പൊലീസ് അറസ്റ്റ് ചെയ്തു.
അഗ്‌നി രക്ഷാസേനയെത്തി തീ അണച്ചങ്കിലും മിക്ക രേഖകളും കത്തിനശിച്ചു. പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയിലാണ് കിടപ്പിലായ ഉമ്മയടക്കമുള്ള മുജീബിന്റെ കുടുംബം കഴിയുന്നത്.
ലൈഫ് പദ്ധതിയുടെ ഗുണഭോക്താവ് തന്നെയാണ് മുജീബെന്നും 94-ാമതായാണ് പട്ടികയില്‍ ഇയാളുടെ പേര് വരുന്നതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാല്‍ പഞ്ചായത്ത് വഴി സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്ന് പഞ്ചായത്തിന്റെ പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.