യുഎൻ ആസ്ഥാനത്ത് 180 ലേറെ രാജ്യങ്ങളിലെ പങ്കാളിത്തം; മോഡി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്

യുഎൻ ആസ്ഥാനത്ത് 180 ലേറെ രാജ്യങ്ങളിലെ പങ്കാളിത്തം; മോഡി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്

ന്യൂയോർക്ക്: യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്. ഒരു യോഗ അഭ്യാസത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതിനാണ് റെക്കോർഡ്.

ഒമ്പതാമത് രാജ്യാന്തര യോഗദിന സമ്മേളനത്തിന്റെ ഭാഗമായാണ് യുഎസ് ആസ്ഥാനത്ത് മോഡി യോഗയ്ക്ക് നേതൃത്വം നൽകിയത്.
180 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് യോഗ അഭ്യാസത്തിന്റെ ഭാഗമായത്.

ഐക്യരാഷ്ട്ര സംഘടന പൊതുസഭ പ്രസിഡന്റ് സിസബ കൊറോസി, ഹോളിവുഡ് നടൻ റിച്ചാർഡ് ഗെരെ, ന്യൂയോർക്ക് മേയർ എറിക് ആദംസ്, യുഎൻ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ.മുഹമ്മദ് തുടങ്ങിയ നിരവധി പ്രമുഖർ മോഡിയൊടൊപ്പം യോഗ അഭ്യസിച്ചിരുന്നു.

ഇന്ത്യയുടെ ആഹ്വാനത്തില്‍ 180 ലധികം രാജ്യങ്ങള്‍ ഒത്തുചേരുന്നത് ചരിത്രപരവും മുൻപെങ്ങും ഉണ്ടാകാത്തതുമാണെന്ന് രാജ്യാന്തര യോഗാദിന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.