തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്ന പരാതിയില്‍ കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ പൊലീസ് കേസെടുത്തു. കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
വ്യാജരേഖ നിര്‍മാണം, വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിലാണ് കേസ്. അന്‍സിലിന്റെ പേരിലുള്ള കൊമേഴ്‌സ് ഡിഗ്രിയുടെ സര്‍ട്ടിഫിക്കറ്റാണ് വ്യാപകമായി പ്രചരിച്ചത്.
അന്‍സില്‍ ജലീലിന്റേതായി പ്രചരിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജാണെന്ന് കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രതികരിച്ചിരുന്നു. രേഖ കേരള സര്‍വകലാശാലയുടേത് അല്ലെന്നും അതിലുള്ള വിസിയുടെ ഒപ്പും സീരിയല്‍ നമ്പറും വ്യാജമാണെന്നും റജിസ്ട്രാര്‍ വ്യക്തമാക്കി.
വ്യാജരേഖ വിവാദങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ അന്‍സിലിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് എസ്.എഫ്.ഐ ആയുധമാക്കിയിരുന്നു. അതേസമയം തന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രചരിക്കുന്നതിനെതിരെ അന്‍സില്‍ നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.