മസ്ക്കറ്റ്: ഒമാനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് നിക്കൊളാസ് ഹേൻറി തെവെനിന് ഗംഭീര സ്വീകരണമൊരുക്കി മസ്ക്കറ്റിലെ ഗാല ഹോളി സ്പിരിറ്റ് ചർച്ച്. ദൈവാലയത്തിലെത്തിയ ബിഷപ്പ് തെവെനിനെ വികാരി ഫാ. ജോർജ് വടുക്കൂട്ടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നുൺഷിയോയുടെ വരവിനോടനുബന്ധിച്ച് ഒമാനിൽ എത്തിയ ബിഷപ്പ് പൗലോ മാർട്ടിനെല്ലി വത്തിക്കാൻ സ്ഥാനപതിക്ക് സ്വാഗതം ആശംസിച്ചു.
ക്രിസ്തു പഠിപ്പിച്ചതുപോലെ നമുക്കെതിരെ തിന്മ ചെയ്യുന്നവരോട് ക്ഷമിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും വിശുദ്ധ കുർബാന മധ്യേ ബിഷപ്പ് തെവെനിൻ ആവശ്യപ്പെട്ടു. ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിൽ തുടരുന്ന മാർപ്പാപ്പക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. വത്തിക്കാൻ സ്ഥാനപതിക്ക് നന്ദി പറഞ്ഞ ഫാ. ജോർജ് വടുക്കൂട്ട് അദ്ദേഹത്തിന്റെ നിയമനം മാർപ്പാപ്പയുടെ ഒമാൻ സന്ദർശനം എത്രയും വേഗത്തിൽ ആക്കാൻ ഇടയാകട്ടെ എന്ന് ആശംസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26