ലാഭം കൂടി, ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ച് എമിറേറ്റ്സ് ഗ്രൂപ്പ്

ലാഭം കൂടി, ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ച് എമിറേറ്റ്സ് ഗ്രൂപ്പ്

ദുബായ്: 2022 -23 സാമ്പത്തികവർഷത്തില്‍ റെക്കോ‍ർഡ് ലാഭം നേടി എമിറേറ്റ്സ് ഗ്രൂപ്പ്. ഇതോടെ ജൂലൈ മുതല്‍ ജീവനക്കാ‍ർക്ക് ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു. അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ അ​ഞ്ചു ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. താ​മ​സം, യാ​ത്ര ആ​നു​കൂ​ല്യ​ങ്ങ​ളി​ലും ആ​നു​പാ​തി​ക​മാ​യി വ​ർ​ധ​ന വ​രു​ത്തും.

കോവിഡ് കാലത്തിന് ശേഷം യാത്രകള്‍ പുനരാരംഭിച്ചതോടെ വ്യോമ മേഖല പഴയ പ്രതാപത്തിലേക്ക് ഉയ‍ർന്നിരുന്നു. സെ​പ്​​റ്റം​ബ​ർ മു​ത​ൽ ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ത്തി​ൽ 10 ശ​ത​മാ​നം വ​ർ​ധ​ന​യും ക​മ്പ​നി വാ​ഗ്ദാ​നം​ചെ​യ്യു​ന്നു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്ക്​ അ​യ​ച്ച ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ബോണസിലും ഇത്തവണ വർദ്ധനവുണ്ട്.

24 ആഴ്ചത്തെ ശമ്പളമാണ് ബോണസായി നല്‍കുന്നത്. 1,02,379 ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ക​മ്പ​നി​യു​ടെ ലാ​ഭം 10.9 ശ​ത​കോ​ടി​യി​ലെ​ത്തി​യി​രു​ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.