ദുബായ്: ദേശീയ ഗാനം കേട്ടപ്പോള്‍ കടുത്ത വെയിലും ചൂടും ആറുവയസുകാരന്‍ മൻസൂർ അൽ ജോക്കറിനും അഞ്ച് വയസുളള അബ്ദുളള മിറാനേയ്ക്കും വിഷയമായില്ല. ദേശീയ ഗാനത്തോടുളള ആദരവ് പ്രകടമാക്കാന്‍ കടുത്ത വെയിലിലും അനങ്ങാതെ നിന്നു ഇരുവരും. കുട്ടികളുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
https://www.instagram.com/reel/CtraUyLpC31/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇക്കാര്യം അറിയാനിടയായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുട്ടികളെ കാണാന്‍ എത്തി. സ്കൂളിലേക്ക് പോകും വഴിയാണ് ഇരുവരും ദേശീയ ഗാനം കേള്‍ക്കുന്നത്. സ്കൂള്‍ മുറ്റത്തേക്ക് ഓടുന്നതിന് പകരം നടവഴിയില്‍ കടുത്ത വെയിലിനെ അവഗണിച്ച് ദേശീയ ഗാനം കഴിയുന്നതുവരെ ഇരുവരും അനങ്ങാതെ നിന്നു.
ദേശീയ ഗാനം കഴിഞ്ഞ ശേഷം സ്കൂള്‍ മുറ്റത്തേക്ക് പ്രവേശിക്കുന്ന കുട്ടികളുടെ വീഡിയോ സ്കൂള്‍ സൂപ്പർവൈസറാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. കുറച്ചുസമയം കൊണ്ടുതന്നെ വീഡിയോ തംരഗമായി. വീഡീയോ കാണാനിടയായ ദുബായ് കിരീടാവകാശി കുട്ടികളെ കാണാന്‍ നേരിട്ടെത്തുകയായിരുന്നു. ഹംദാന്‍ കുട്ടികളുമായി സംസാരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.