ദുബായ്: എമിറേറ്റിന്‍റെ ഡിജിറ്റല്‍ നയത്തിന്‍റെ ഭാഗമായി പുതിയ ഹൈടെക് പദ്ധതികള്‍ വരുന്നു. ഇതുവരെയുളള എമിറേറ്റിന്‍റെ ഡിജിറ്റല്‍ പദ്ധതികളും വരാനിരിക്കുന്ന പദ്ധതികളുടെ മുന്നൊരുക്കങ്ങളും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിലയിരുത്തി.
ഡിജിറ്റല്‍ സിറ്റി, എക്കണോമി, ഡേറ്റ ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ്, ഡിജിറ്റല്‍ ടാലന്‍റ്, ഇന്‍ഫ്രാസ്ട്രക്ചർ,സൈബർ സെക്യൂരിറ്റി, കോംപീറ്റീറ്റ്വ്നെസ് എന്നിങ്ങനെ ഏഴ് പ്രധാന മേഖലകള്‍ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ നയം രൂപീകരിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ ഉല്‍പാദനം വർദ്ധിപ്പിക്കുകയെന്നതടക്കമുളളത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍ ഒരുങ്ങുന്നത്. ഡിജിറ്റല്‍ മേഖലയില്‍ ആഗോള ഹബ്ബായി ദുബായ് മാറുമെന്നാണ് പ്രതീക്ഷ.
വിവിധ സംരംഭങ്ങളുടെ പുരോഗതി, ദുബായുടെ ഡിജിറ്റൽ സ്ട്രാറ്റജിയുടെ വരാനിരിക്കുന്ന ഘട്ടങ്ങൾക്കുള്ള തയ്യാറെടുപ്പുകള്‍, വിവിധ ടീമുകൾ നടത്തിയ പ്രവർത്തനങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് ഡിജിറ്റൽ ദുബായ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ പദ്ധതികൾ എന്നിവയെ കുറിച്ചെല്ലാം ഹംദാന്‍ ചോദിച്ചറിഞ്ഞു.2021 ല്‍ പേപ്പർ ഇടപാടുകള്‍ പൂർണമായും ഇല്ലാതാക്കി ഡിജിറ്റല്‍ രംഗത്തേക്ക് ദുബായ് മാറിയിരുന്നു.
2001 ലാണ് ഡിജിറ്റല്‍ സർക്കാരായി മാറാനുളള യാത്ര ദുബായ് ആരംഭിച്ചത്. 2013 ല്‍ സ്മാർട് ഗവണ്‍മെന്‍റായി ദുബായ് മാറി. ലോകത്തിന്‍റെ ഡിജിറ്റൽ തലസ്ഥാനമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്ന പുതിയ ഡിജിറ്റൽ സ്ട്രാറ്റജിയ്ക്ക് മുന്നോടിയായാണ് ഈ ഘട്ടങ്ങൾ പ്രവർത്തിച്ചതെന്ന് ഹംദാന്‍ പറഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്നതിന് അനുസരിച്ചുളള മാറ്റങ്ങള്‍ ദുബായ് പ്രാവർത്തികമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.