ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ വിവാദ ഓര്‍ഡിനെന്‍സിനെതിരായ പോരാട്ടത്തെ കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കില്‍ വെള്ളിയാഴ്ച പാറ്റ്‌നയില്‍ നടക്കുന്ന വിശാല പ്രതിപക്ഷയോഗം ബഹിഷ്‌കരിക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണി. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എഎപി അധ്യക്ഷനും ഡെല്‍ഹി മുഖ്യമന്ത്രിയുമായ കെജരിവാള്‍ ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രശ്‌നമല്ലെന്നും മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന് ഇത്തരം ഓര്‍ഡിനന്‍സുകള്‍ പാസാക്കാമെന്നും സൂചിപ്പിച്ച് നല്‍കിയ കത്തില്‍ രാഹുല്‍ ഗാന്ധി ഗൗരവത്തോടെ പ്രതികരിച്ചില്ലെന്നാണ് കെജരിവാളിന്റെ പരാതി.
എന്നാല്‍ കെജരിവാള്‍ പങ്കെടുത്തില്‍ ഒന്നും സംഭവിക്കില്ലെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തെത്തി. മീറ്റിംഗില്‍ പോകാതിരിക്കാന്‍ ഒഴികഴിവുകള്‍ തേടുകയാണ്. അരവിന്ദ് കെജ്രിവാള്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ആരും അദ്ദേഹത്തെ മിസ് ചെയ്യില്ല. യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഉന്നതങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ഉത്തരവ് ലഭിച്ചിരിക്കാമെന്നും സന്ദീപ് ദീക്ഷിത്.
അതേസമയം, നാളെ ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തില്‍ ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് സൂചന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), എം.കെ. സ്റ്റാലിന്‍ (ഡിഎംകെ), അഖിലേഷ് യാദവ് (സമാജ്വാദി), സീതാറാം യെച്ചൂരി (സിപിഎം) മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.