കൊറോണ വൈറസിന്റെ പുതിയ വകഭേദം: യു.കെ വിമാനങ്ങള്‍ക്ക് നെതര്‍ലന്റ്‌സില്‍ വിലക്ക്

കൊറോണ വൈറസിന്റെ പുതിയ വകഭേദം:  യു.കെ വിമാനങ്ങള്‍ക്ക് നെതര്‍ലന്റ്‌സില്‍ വിലക്ക്

ഹേഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ബ്രിട്ടനില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങള്‍ക്കും നെതര്‍ലന്റ്‌സ് വിലക്കേര്‍പ്പെടുത്തി. ദക്ഷിണ ബ്രിട്ടനിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.

ഇത് കോവിഡ് വ്യാപനം വേഗത്തിലാക്കാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്കയുയര്‍ത്തുന്നുവെന്നും ബ്രിട്ടന്‍ ആരോഗ്യമന്ത്രലയം വ്യക്തമാക്കി. കൂടുതല്‍ പകര്‍ച്ച വ്യാധിയായ കൊറോണ വൈറസ് ആദ്യ കേസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബ്രിട്ടനില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങള്‍ക്ക് നെതര്‍ലന്റ്‌സ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഒരു ഭാഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ജനുവരി ഒന്ന് വരെ വിമാനങ്ങള്‍ക്ക് നെതര്‍ലന്റ്്സ് നിരോധനമേര്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.