'എന്റെ തൊഴില്‍'; കാര്യവട്ടം ക്യാമ്പസില്‍ ജോബ് ഫെയര്‍

'എന്റെ തൊഴില്‍'; കാര്യവട്ടം ക്യാമ്പസില്‍ ജോബ് ഫെയര്‍

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ ജോബ് ഫെയര്‍. ഈ മാസം 27 ന് കാമ്പസില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ കേരള യൂണിവേഴ്സിറ്റിയുടെ വിവിധ കോളജുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

തിരുവനന്തപുരത്ത് ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് ഐടി, നോണ്‍ ഐടി കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാവും തൊഴില്‍ ദായകരായി എത്തുക. മാനേജ്മെന്റ് ആന്റ് കൊമേഴ്സ്, ആര്‍ട്ട്സ് ആന്റ് സയന്‍സ്, ബി.ടെക്, ഐടി എന്നീ വിഭാഗങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവരും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുമാണ് പങ്കെടുക്കുന്നത്.

കാര്യവട്ടം കാമ്പസില്‍ 27 ന് രാവിലെ ഒമ്പതോടെ രജിസ്ട്രേഷന്‍ ആരംഭിക്കും. വൈകിട്ട് അഞ്ച് വരെ തുടരും. ക്യാമ്പസില്‍ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടക്കുന്ന ജോബ് ഫെയറിന്റെ ഉദ്ഘാടനം കഴക്കൂട്ടം എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ ഐസിടി അക്കാദമിയും കേരള നോളജ് എക്കണോമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ( ClI), ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ടെക്നോപാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.