ഫാന്‍സുകാര്‍ക്ക് വേണ്ടിയുള്ള യുട്യൂബ് ചാനലുകള്‍ക്ക് പൂട്ടുവീഴും; ആള്‍മാറാട്ടമായി കണക്കാക്കി നടപടി

ഫാന്‍സുകാര്‍ക്ക് വേണ്ടിയുള്ള യുട്യൂബ് ചാനലുകള്‍ക്ക് പൂട്ടുവീഴും; ആള്‍മാറാട്ടമായി കണക്കാക്കി നടപടി

ന്യൂഡല്‍ഹി: ഫാന്‍സുകാര്‍ക്കുവേണ്ടിയുള്ള യുട്യൂബ് ചാനലുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി യുട്യൂബ്. സിനിമാ താരങ്ങള്‍, ഗായകര്‍, സെലിബ്രിറ്റികള്‍ തുടങ്ങി ജനപ്രിയരായ ക്രിയേറ്റേഴ്‌സിനുവേണ്ടി വരെ ആരാധകര്‍ നിര്‍മ്മിച്ച ഫാന്‍ അക്കൗണ്ടുകള്‍ യുട്യൂബിലുണ്ട്. ഇത്തരത്തിലുള്ള അക്കൗണ്ടുകളെ ആള്‍മാറാട്ടമായി കണക്കാക്കി നടപടി എടുക്കാനാണ് യുട്യൂബിന്റെ തീരുമാനം.

ഫാന്‍ അക്കൗണ്ടുകള്‍ ആണെങ്കില്‍ അത് പേരില്‍ തന്നെ വ്യക്തമാക്കിയിരിക്കണം. യഥാര്‍ത്ഥ ക്രിയേറ്ററുമായോ, കലാകാരന്മാരുമായോ സെലിബ്രിറ്റികളുമായോ യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം നടപടി സ്വീകരിക്കും. യഥാര്‍ത്ഥ വ്യക്തിയുടെ അല്ലെങ്കില്‍ ചാനലിന്റെ അതേ പേര്, അവതാര്‍ ചിത്രം, ബാനര്‍ എന്നിവയെല്ലാം ഉപയോഗിക്കുന്ന ചാനലുകളെയും തടയും.

നേരത്തെ ഫാന്‍ അക്കൗണ്ടുകളെ തടയാന്‍ യൂട്യൂബിന് പോളിസി വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഫാന്‍ പേജ് എന്ന പേരില്‍ ആള്‍മാറാട്ടവും യഥാര്‍ത്ഥ ക്രിയേറ്ററുടെ ഉള്ളടക്കങ്ങള്‍ വ്യാപകമായി റീ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങിയതും നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് നീങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.