അജ്മാന്‍-ഷാർജ: ഷാർജയില്‍ 390 തടവുകാരെ വിട്ടയക്കാന്‍ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഉത്തരവ്. ഈദ് അല്‍ അദയ്ക്ക് മുന്നോടിയായാണ് ഇത്തരത്തില്‍ തടവുകാർക്ക് മോചനം നല്‍കുന്നത്. വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്നവർക്കാണ് മോചനം സാധ്യമാകുക. അജ്മാനില്‍ 166 തടവുകാരെ മോചിപ്പിക്കാനാണ് ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ഉത്തരവ്.
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും വിശേഷാവസരങ്ങളില്‍ ഇത്തരത്തില്‍ തടവുകാർക്ക് മോചനം നല്‍കാറുണ്ട്. ഈദ് അല്‍ അദയോട് അനുബന്ധിച്ച് 988 തടവുകാരെ മോചിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു. 650 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഉത്തരവ്. ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയും ഈദ് അല്‍ അദയോട് അനുബന്ധിച്ച് തടവുകാർക്ക് മോചനം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.