സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍; വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍; വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു

മുംബൈ: ഇന്ത്യയുടെ വെസ്റ്റിന്റീസ് പരമ്പരയ്ക്കുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ടെസ്റ്റില്‍ മുതിര്‍ന്ന താരം ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയപ്പോള്‍ ഏക ദിനത്തില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലായ് 12നാണ് ഇന്ത്യയുടെ വെസ്റ്റിന്റീസ് പരമ്പര ആരംഭിക്കുന്നത്.

മുതിര്‍ന്ന പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക് വിശ്രമം അനുവദിച്ചു. ഉമേഷ് യാദവിനെയും ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നെങ്കിലും ഏക ദിനത്തിലും ടെസ്റ്റിലും നായകന്‍ രോഹിത്ത് ശര്‍മ്മ, വിരാട് കോലി എന്നിവര്‍ ഇത്തവണയമുണ്ട്.

രോഹിത്ത് തന്നെയാണ് ഏകദിനത്തിലും ടെസ്റ്റിലും നായകന്‍. അതേസമയം ടെസ്റ്റില്‍ അജിങ്ക്യ രഹാനെയും ഏക ദിനത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് വൈസ് ക്യാപറ്റന്‍മാര്‍. പൂജാരയ്ക്ക് പകരം യശസ്വി ജെയ്സ്വാളിനെ ഉള്‍പ്പെടുത്തി.

ടെസ്റ്റ് സ്‌ക്വാഡ്: രോഹിത്ത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജെയ്സ്വാള്‍, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇശാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അശ്വിന്‍, ജഡേജ, ശാര്‍ദ്ദുല്‍ ധാക്കൂര്‍, അക്സര്‍ പട്ടേല്‍, സിറാജ്, മുകേഷ് കുമാര്‍, ജയദേവ് ഉനദ്കത്, നവ്ദീപ് സെയ്നി.

ഏകദിന സ്‌ക്വാഡ്: രോഹിത്ത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇശാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ജഡേജ, ശാര്‍ദ്ദുല്‍ ധാക്കൂര്‍, അക്സര്‍ പട്ടേല്‍, ചഹല്‍, സിറാജ്, മുകേഷ് കുമാര്‍, ജയദേവ് ഉനദ്കത്, ഉമ്രാന്‍ മാലിക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.