ഇന്ത്യയിൽ രണ്ട് പുതിയ യുഎസ് കോൺസുലേറ്റുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോഡി

ഇന്ത്യയിൽ രണ്ട് പുതിയ യുഎസ് കോൺസുലേറ്റുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോഡി

വാഷിംഗ്ടൺ: ഇന്ത്യയിൽ ബംഗളുരുവിലും അഹമ്മദാബാദിലുമായി രണ്ട് പുതിയ യുഎസ് കോൺസുലേറ്റുകൾ കൂടെ തുറക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോഡി. യുഎസ് സന്ദർശനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രഖ്യാപനം.

ജനങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിന് രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കാൻ ഉദ്ദേശിക്കുന്നതായി യുഎസ് സന്ദർശനത്തിനിടെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. 

ന്യൂഡൽഹിയിലെ യുഎസ് എംബസി ലോകത്തിലെ ഏറ്റവും വലിയ യുഎസ് നയതന്ത്ര ദൗത്യങ്ങളിലൊന്നാണ്. മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ നാല് കോൺസുലേറ്റുകളുടെ പ്രവർത്തനങ്ങൾ എംബസി ഏകോപിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് മോഡി യുഎസിൽ സന്ദർശനം നടത്തിയത്. സന്ദർശനത്തിന്റെ മൂന്നാം ദിവസം പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.

പ്രവാസികളെ അഭിസംബോധന ചെയ്തതിന് ശേഷം പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലേക്ക് പുറപ്പെട്ടു. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഈജിപ്ത് സന്ദർശനം നടത്തുന്നത്. 1997 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.