പാചകത്തില്‍ കേമനാകാന്‍ റെയ്ന; രുചി വൈവിധ്യങ്ങളുമായി ആംസ്റ്റര്‍ഡാമില്‍ ഭക്ഷണ ശാല തുറന്ന് ക്രിക്കറ്റ് നായകന്‍

പാചകത്തില്‍ കേമനാകാന്‍ റെയ്ന; രുചി വൈവിധ്യങ്ങളുമായി ആംസ്റ്റര്‍ഡാമില്‍ ഭക്ഷണ ശാല തുറന്ന് ക്രിക്കറ്റ് നായകന്‍

ആംസ്റ്റര്‍ഡാം: പ്രശസ്ത ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സ്ഥാപിച്ച പാചക സംരംഭമായ റെയ്‌ന ഇന്ത്യന്‍ റെസ്റ്റോറന്റ്, ആംസ്റ്റര്‍ഡാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്രിക്കറ്റിലും ഭക്ഷണത്തിലും പാചകത്തിലുമുള്ള അഭിനിവേശം സംയോജിപ്പിച്ച് ഈ ഭക്ഷണ ശാല ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മികച്ച ഇന്ത്യന്‍ രുചികള്‍ ആഗോള തലത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.

'റെയ്‌ന ഇന്ത്യന്‍ റെസ്റ്റോറന്റ്' എന്നാണ് ഭക്ഷണ ശാലയുടെ പേര്. വൈവിധ്യവും രുചികരവുമായ അഭിരുചികള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ക്ക് പങ്കിട്ടു നല്‍കണമെന്നാണ് റെയ്നയുടെ ആഗ്രഹം. ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഫീല്‍ഡിലെ വിജയകരമായ കരിയറിന് ശേഷമാണ് ആഗ്രഹം പോലെ ഭക്ഷണ ശാല തുടങ്ങിയത്.

ഭക്ഷണ പ്രിയര്‍ക്ക് ആനന്ദം പകരുന്ന തരത്തില്‍ അദ്ദേഹം അടുക്കളയില്‍ സ്വാദിഷ്ടമായ ഭക്ഷണം പാചകം ചെയ്യുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോള്‍, സുരേഷ് റെയ്‌ന ആംസ്റ്റര്‍ഡാമിലെ തന്റെ ആദ്യത്തെ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തതിലൂടെ പാചകത്തിലുള്ള അദേഹത്തിന്റെ അഭിനിവേശത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ആംസ്റ്റര്‍ഡാമിലെ റെയ്‌ന ഇന്ത്യന്‍ റെസ്റ്റോറന്റ് അവതരിപ്പിക്കുന്നതില്‍ ഞാന്‍ തികച്ചും ആഹ്ലാദ ഭരിതനാണ്, അവിടെ ഭക്ഷണത്തോടും പാചകത്തോടുമുള്ള എന്റെ അഭിനിവേശം കൂടതലാണ്! ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏറ്റവും ആധികാരികവും യഥാര്‍ത്ഥവുമായ രുചികള്‍ യൂറോപ്പിന്റെ ഹൃദയത്തിലേക്ക് നേരിട്ട് കൊണ്ടുവരാനുള്ള ഒരു ദൗത്യത്തിലാണ് ഞാന്‍.

ഉത്തരേന്ത്യയിലെ സമ്പന്നമായ സുഗന്ധ വ്യഞ്ജനങ്ങള്‍ മുതല്‍ ദക്ഷിണേന്ത്യയിലെ സുഗന്ധമുള്ള കറികള്‍ വരെ, റെയ്‌ന ഇന്ത്യന്‍ റെസ്റ്റോറന്റ് എന്റെ പ്രിയപ്പെട്ട രാജ്യത്തിന്റെ വൈവിധ്യവും പകര്‍ന്നു നല്‍കുന്നു.

വിളമ്പുന്ന ഓരോ വിഭവത്തിലും ഗുണമേന്മ, സര്‍ഗാത്മകത, ആനന്ദം എന്നിവയും കൂടിയാണെന്നാണ് റെയ്നയുടെ പക്ഷം. സ്നേഹത്തോടും കൃത്യതയോടും എന്റെ വ്യക്തിപരമായ സ്പര്‍ശനത്തോടും കൂടി തയ്യാറാക്കിയ ഇന്ത്യന്‍ പാചക രീതിയുടെ ആഴവും അതിന്റെ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിലും വളരെയധികം അഭിമാനിക്കുന്നതായാണ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.