സ്ത്രീകളുടെ നേതൃത്വത്തില്‍ ക്യാമ്പ് വളഞ്ഞു; 12 മെയ്‌തേയി പ്രക്ഷോഭകാരികളെ സൈന്യം മോചിപ്പിച്ചു

സ്ത്രീകളുടെ നേതൃത്വത്തില്‍ ക്യാമ്പ് വളഞ്ഞു; 12 മെയ്‌തേയി പ്രക്ഷോഭകാരികളെ സൈന്യം മോചിപ്പിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത 12 മെയ്‌തേയി പ്രക്ഷോഭകാരികളെ മോചിപ്പിച്ചു. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തില്‍ 1200 പേരുടെ സംഘം സൈനിക ക്യാമ്പ് വളഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ആളുകളുടെ ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ പ്രക്ഷോഭകാരികളെ മോചിപ്പിക്കുകയായിരുന്നുവെന്നാണ് സൈന്യം പറയുന്നത്.

സ്ത്രീകള്‍ നയിച്ച വലിയൊരു സംഘത്തിന് നേരെ ബലപ്രയോഗം നടത്തിയാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാവും. മരണമുള്‍പ്പടെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് മുന്നില്‍ കണ്ടാണ് മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട 12 പേരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്നും സൈന്യം അറിയിച്ചു.

കസ്റ്റഡിയിലെടുത്ത മെയ്‌തേയി വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് 2015 ല്‍ സൈന്യത്തിന്റെ ദ്രോഗ്ര യൂണിറ്റിന് നേരെ അക്രമണം നടത്തിയതില്‍ പങ്കുണ്ടെന്നാണ് സൈന്യം പറയുന്നത്. ഇവരെയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമെത്തി മോചിപ്പിച്ചത്. ഒരു ദിവസം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് 12 പ്രക്ഷോഭകാരികളെയും വിട്ടുകൊടുക്കാന്‍ സൈന്യം തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.