വ്യാജ മതപരിവര്‍ത്തന കേസ്: ജബല്‍പുര്‍ ബിഷപ്പിനും സന്യാസിനിക്കും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു

വ്യാജ മതപരിവര്‍ത്തന കേസ്: ജബല്‍പുര്‍ ബിഷപ്പിനും സന്യാസിനിക്കും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ജബല്‍പുര്‍: വ്യാജ മതപരിവര്‍ത്തന കേസില്‍ ജബല്‍പുര്‍ ബിഷപ്പ് ജറാള്‍ഡ് അല്‍മേഡയ്ക്കും കര്‍മലീത്ത സന്യാസ സമൂഹാംഗം സിസ്റ്റര്‍ ലിജി ജോസഫിനും മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

മതപരിവര്‍ത്തന ശ്രമത്തിന് വിധേയരായവരോ ബന്ധുക്കളോ പരാതി നല്‍കിയില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റീസ് വിശാല്‍ ദാഗത് ജാമ്യം അനുവദിച്ചത്. സഭയുടെ കീഴില്‍ കാന്തി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആശാ കിരണ്‍ എന്ന അനാഥാലയത്തിലെ കുട്ടികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോയുടെ പരാതിയെത്തുടര്‍ന്ന് മെയ് 30 ന് കത്‌നി ജില്ലയിലെ മാധവ് നഗര്‍ സ്റ്റേഷന്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജബല്‍പുര്‍ രൂപതയുടെ കീഴിലുള്ള കട്നി റെയില്‍വേ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന അനാഥാലയമായ ആശാ കിരണ്‍ ചില്‍ഡ്രന്‍സ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 47 കുട്ടികളാണുള്ളത്.

കനൂംഗോയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ലോക്കല്‍ പൊലീസ് മധ്യപ്രദേശ് മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ കുറ്റാരോപണം തെളിയിക്കാന്‍ പൊലീസിന് കഴിയാതെ വന്നതോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.