സൗദി അറേബ്യയുടെ ഉപ പ്രതിരോധമന്ത്രിയായി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്‌രൻ

സൗദി അറേബ്യയുടെ ഉപ പ്രതിരോധമന്ത്രിയായി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്‌രൻ

റിയാദ്: സൗദി അറേബ്യയുടെ പുതിയ ഉപ പ്രതിരോധമന്ത്രിയായി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്‌രനെ നിയമിച്ചു. സൽമാൻ രാജാവാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തര അതിർത്തി പ്രവ‍ിശ്യ ഗവർണറായ സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ നാസർ അൽ സൗദിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ഡോ. ഹിഷാം ബിൻ അബ്ദുറഹ്മാൻ ആലു ഷെയ്ഖിനെ മനുഷ്യാവകാശ കമ്മീഷൻ ഉപ ചെയർമാനായി നിയമിച്ചിട്ടുണ്ട്.

റോയൽ കോർട്ട് ഉപദേഷ്ടാവായി ഖാലിദ് ബിൻ മുഹമ്മദ് അൽഅബ്ദുൽ കരീമിനെ നിയമിച്ചുകൊണ്ടും രാജാവ് ഉത്തരവിറക്കി. വ്യവസായിക സുരക്ഷ സമിതി ഗവർണറായി ആലി ബിൻ മുഹമ്മദ് അൽസഹ്‌റാനിയെ നിയമിച്ചു. ഇബ്രാഹിം ബിന്‍ യൂസഫ് അല്‍ മുബാറക്കാണ് പുതിയ നിക്ഷേപ സഹമന്ത്രി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.