മണിപ്പൂരില്‍ അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അസമിലെ ക്രൈസ്തവ വിശ്വാസികള്‍

മണിപ്പൂരില്‍ അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അസമിലെ ക്രൈസ്തവ വിശ്വാസികള്‍

ദിസ്പൂര്‍: മണിപ്പൂരില്‍ രണ്ട് മാസത്തോളമായി തുടരുന്ന സംഘര്‍ഷങ്ങളില്‍ ഇരകളായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അസമിലെ ക്രൈസ്തവ വിശ്വാസികള്‍. കൊലപാതകങ്ങളും അക്രമ സംഭവങ്ങളും അവസാനിക്കാനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണെന്ന് ജൂണ്‍ 24 ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ ദ അസം ക്രിസ്ത്യന്‍ ഫോറം പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ശേഷം അക്രമ സംഭവങ്ങള്‍ അവസാനിക്കുമെന്നാണ് മണിപ്പൂരിലെ ജനങ്ങള്‍ കരുതിയതെന്നും എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന സാഹചര്യത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലായെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കും ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടവര്‍ക്കും നീതി ലഭിക്കണം. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദ അസം ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു ഉപരിയായി മനുഷ്യജീവന് വില കല്‍പ്പിക്കണം. മണിപ്പൂരില്‍ സമാധാനവും സഹവര്‍ത്തിത്വവും പുലരുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചത് പ്രധാനപ്പെട്ടതാണ്.

ഇപ്പോഴത്തെ കലാപത്തിന്റെ കാരണം കണ്ടെത്തി ശാശ്വത പ്രശ്‌നപരിഹാരം സാധ്യമാകുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന, ദേശീയ സര്‍ക്കാരുകളോട് ഫോറം പ്രതിനിധികള്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.