പ്രതിപക്ഷ ഐക്യത്തിൽ തുടക്കത്തിലേ കല്ലുകടി; ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഹകരണം ഉണ്ടാകില്ലെന്ന് സിപിഎം

പ്രതിപക്ഷ ഐക്യത്തിൽ തുടക്കത്തിലേ കല്ലുകടി; ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഹകരണം ഉണ്ടാകില്ലെന്ന് സിപിഎം

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചുള്ള പ്രതിപക്ഷ ഐക്യമുണ്ടായേക്കില്ലെന്ന് സിപിഎം. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യത്തിൽ ഐക്യത്തിന്റെ സാധ്യതയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

സാധ്യമായ ഇടങ്ങളിൽ ഇടത് പാർട്ടികളും കോൺഗ്രസും മറ്റു മതനിരപേക്ഷ കക്ഷികളും ഒന്നിച്ച് മത്സരിക്കും. എന്നാൽ കേരളത്തിലെ സാഹചര്യം വ്യത്യസ്ഥമാണ്. ബിജെപിയെ പരാജയപ്പെടുത്തുന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിന്തുടരുന്ന ജനാധിപത്യ വിരുദ്ധമായ നിലപാട് അംഗീകരിക്കാനാവില്ല. അതേസമയം ദേശീയ വിഷയങ്ങളിൽ പ്രതിപക്ഷപാർട്ടികൾ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പ്രശ്നങ്ങളിലും ദേശീയതലത്തിൽ ഒരുമിച്ചുള്ള പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കണം.

ബിജെപി വിരുദ്ധ വോട്ട്‌ ഭിന്നിച്ചുപോകാതിരിക്കാൻ സംസ്ഥാനതലത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ചർച്ചകൾ ആരംഭിക്കണം. പൊതുതാത്‌പര്യം മുൻനിർത്തി ഒന്നിച്ച് നിൽക്കുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.