ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ കേരളം പിഴിയുന്നത് ഇരട്ടിതുക; കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ 365 രൂപ അധികം

ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ കേരളം പിഴിയുന്നത് ഇരട്ടിതുക; കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ 365 രൂപ അധികം

തിരുവനന്തപുരം: പിരിവ് നടത്തി ഖജനാവ് നിറയ്ക്കുന്ന മോട്ടോര്‍ വാഹനവകുപ്പ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ പിഴിയുന്നത് ഇരട്ടി തുക. സര്‍വീസ് ചാര്‍ജ് ഇനത്തില്‍ കോടികള്‍ കൊയ്യുന്നതിന് പുറമെയാണിത്. കൂടാതെ റോഡില്‍ തടഞ്ഞും ക്യാമറ വച്ചും ഈടാക്കുന്ന പിഴ വേറെയുമാണ്.

കേന്ദ്ര നിയമപ്രകാരം ലൈസന്‍സ് പുതുക്കാനും മേല്‍വിലാസം മാറ്റുന്നതിനുമായി 400 രൂപയാണ് ഈടാക്കേണ്ടതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് വാങ്ങുന്നത് 765 രൂപയാണ്. മോട്ടര്‍ വാഹന നിയമം അനുസരിച്ച് ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ ഫീസും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ലൈസന്‍സ് പുതുക്കുന്നതിന് 200 രൂപയാണ് കേന്ദ്രം നിശ്ചയിച്ച ഫീസ്. അതില്‍ വിലാസം കൂടി മാറ്റണമെങ്കില്‍ 200 രൂപ അധികം കൊടുക്കണം. ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡായാണ് ലൈസന്‍സ് നല്‍കുന്നതെങ്കില്‍ 200 രൂപ കൂടി വാങ്ങാമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ചിപ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡിനു പകരം പിവിസി (പോളിവിനൈല്‍ ക്ലോറൈഡ്) കാര്‍ഡ് നല്‍കി 200 രൂപ കൂടി സംസ്ഥാനം ഈടാക്കുന്നു. കേന്ദ്ര നിയമപ്രകാരം പിവിസി കാര്‍ഡ് നല്‍കുന്നതിനു പണം ഈടാക്കാന്‍ പാടില്ല. ഇതുകൂടാതെ യൂസര്‍ ഫീയായി 120, തപാല്‍ ചാര്‍ജ് ഇനത്തില്‍ 45 രൂപ എന്നിവ കൂടി നല്‍കണം. വിലാസം പുതുക്കാന്‍ മാത്രമായി 200 രൂപയാണ് കേന്ദ്രം നിശ്ചയിച്ചത്. കേരളത്തില്‍ ഈടാക്കുന്നത് 505 രൂപയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.