ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തോറ്റുപോകും: കേരള, കുസാറ്റ് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും; വ്യാജന്മാര്‍ സജീവം

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തോറ്റുപോകും: കേരള, കുസാറ്റ് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും; വ്യാജന്മാര്‍ സജീവം

കൊച്ചി: യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകള്‍ പോലും തോറ്റുപോകുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ സുലഭം. കേരളത്തിലെ സര്‍വകലാശാലകളുടേത് ഉള്‍പ്പെടെയുള്ള ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ മാതൃകയിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് വെബ്സൈറ്റില്‍ തയാറാക്കി നല്‍കുന്നത്. തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നത്.

കേരള സര്‍വകലാശാലയുടെയും കുസാറ്റിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ചില വെബ്സൈറ്റുകളിലുണ്ട്. ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്ന പ്രത്യേക സോഫ്റ്റ്‌വെയറുകളും ഗ്രാഫിക്സ് ഡിസൈനര്‍മാരുമുണ്ട്. 10,000 രൂപ മുതലാണ് സര്‍ട്ടിഫിക്കറ്റുകളുടെ നിരക്ക്.

വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളേക്കാള്‍ ആവശ്യക്കാര്‍ കൂടുതല്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ്. വ്യാജ സര്‍ട്ടിഫിക്കറ്റിന് നഴ്സിങ് മേഖലയിലുള്‍പ്പെടെ ആവശ്യക്കാര്‍ ഏറെയാണ്. വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന ചില ഏജന്‍സികള്‍ കേന്ദ്രീകരിച്ചാണ് പല വ്യാജന്മാരും പ്രവര്‍ത്തിക്കുന്നത്.
മോഡല്‍ അയച്ചുകൊടുത്താല്‍ ഏത് സര്‍വകലാശാലയുടെയും സര്‍ട്ടിഫിക്കറ്റ് വേണമെങ്കിലും തയാറാക്കി നല്‍കുന്നതാണ് വ്യാജന്മാരുടെ ജോലി.

വെബ്സൈറ്റുകളില്‍ ഭൂരിഭാഗവും വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായതിനാല്‍ നിയമ നടപടികളിലേക്ക് കടക്കുന്നത് അത്ര എളുപ്പമല്ല. വൈസ് ചാന്‍സലറുടെ ഒപ്പോടു കൂടിയും അല്ലാതെയും സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കാന്‍ വ്യാജന്മാര്‍ തയാറാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.