ഷിയോപൂര്‍ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ (കെഎന്‍പി) മറ്റ് ചീറ്റപ്പുലികളുമായുള്ള പോരാട്ടത്തില്‍ ആഫ്രിക്കന്‍ ചീറ്റയ്ക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം കുനോ ദേശീയോദ്യാനത്തിലെ ഓപ്പണ്‍ ഫോറസ്റ്റ് ഏരിയയില്‍ രണ്ട് കൂട്ടം ചീറ്റകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ആണ്‍ ചീറ്റയായ അഗ്‌നിക്ക് പരുക്കേറ്റത്.
പരുക്കേറ്റ ചീറ്റ ചികിത്സയിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ദേശീയോദ്യാനത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റകളെ പുനരുജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തില്‍ നമീബിയയില്‍ നിന്ന് കൊണ്ടു വന്ന എട്ട് ചീറ്റകളെ (അഞ്ച് പെണ്ണും മൂന്ന് ആണും) കുനോ നാഷണല്‍ പാര്‍ക്കില്‍ വിട്ടയച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളെ കൂടി കൊണ്ടു വന്നു. മാര്‍ച്ചിന് ശേഷം പാര്‍ക്കില്‍ ജനിച്ച നാല് കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം ഉള്‍പ്പെടെ ആറ് ചീറ്റകള്‍ ചത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.