തെരുവ് നായ്ക്കള്‍ സുരക്ഷയ്ക്ക് ഭീഷണി; കൊന്നൊടുക്കണം: ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍

തെരുവ് നായ്ക്കള്‍ സുരക്ഷയ്ക്ക് ഭീഷണി; കൊന്നൊടുക്കണം: ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരികയാണെന്നും അപകടകാരികളായ നായകളെ കൊന്നൊടുക്കണമെന്നും കമ്മിഷന്‍ അപേക്ഷയില്‍ പറയുന്നു.

നായ്ക്കള്‍ പൊതു സുരക്ഷയ്ക്ക് ഭീഷണിയാണ്. അവ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുകയും രോഗം പരത്തുകയും ചെയ്യുന്നുവെന്ന് കമ്മിഷന്‍ പറഞ്ഞു. തെരുവ് നായ് ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്നും കമ്മിഷന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

2019 ല്‍ കേരളത്തില്‍ 5794 തെരുവ് നായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020 ല്‍ ഇത് 3951 ആണ്. എന്നാല്‍ 2021 ല്‍ കേസുകള്‍ 7927 ഉം 2022 ല്‍ 11,776 ഉം ആയി ഉയര്‍ന്നെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

2023 ജൂണ്‍ 19 വരെയുള്ള കണക്ക് അനുസരിച്ച് 6276 തെരുവ് നായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ പതിനൊന്നുവയസുകാരനായ നിഹാല്‍ തെരുവ് നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അപേക്ഷയില്‍ ചൂുണ്ടിക്കാട്ടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.