ചന്ദ്രശേഖർ ആസാദ് വധശ്രമ കേസ്; പ്രതികളെന്ന് സംശയിക്കുന്ന നാല് പേർ പിടിയിൽ

ചന്ദ്രശേഖർ ആസാദ് വധശ്രമ കേസ്; പ്രതികളെന്ന് സംശയിക്കുന്ന നാല് പേർ പിടിയിൽ

ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വെടിയുതിർത്ത പ്രതികൾ പിടിയിലെന്ന് സൂചന. പ്രതികൾ എന്ന് സംശയിക്കുന്നവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ തിരിച്ചറിയാനുള്ള അടയാളങ്ങളെല്ലാം ചന്ദ്രശേഖർ ആസാദിന്റെ അനുയായികൾ പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

ഇന്നലെയാണ് ചന്ദ്രശേഖർ ആസാദിന് നേരെ വെടിവെപ്പുണ്ടായത്. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ആസാദിന്റെ വാഹന വ്യൂഹത്തിന് നേരെ അക്രമികൾ വെടിയുതിർത്തുകയായിരുന്നു. വെടിയേറ്റയുടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദ്രശേഖർ ആസാദ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

അതേ സമയം രാജ്യത്തുടനീളമുള്ള അണികൾ സമാധാനം നിലനിർത്തണമെന്ന് ചന്ദ്രശേഖർ ആസാദ് അഭ്യർത്ഥിച്ചു. പെട്ടെന്നുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. രാജ്യത്തുടനീളമുള്ള അനുഭാവികളോട് സമാധാനം നിലനിർത്താൻ അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ പോരാട്ടം ഭരണഘടനയുടെ വഴിയിലൂടെയായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.