രാഹുൽ ​ഗാന്ധി മണിപ്പൂരിലെത്തി; ദുരിതാശ്വാസ ക്യാമ്പുകളും കലാപ ബാധിത പ്രദേശങ്ങളും സന്ദർശിക്കും

രാഹുൽ ​ഗാന്ധി മണിപ്പൂരിലെത്തി; ദുരിതാശ്വാസ ക്യാമ്പുകളും കലാപ ബാധിത പ്രദേശങ്ങളും സന്ദർശിക്കും

ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലെത്തി. രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട രാഹുൽ പതിനൊന്നു മണിയോടെയാണ് ഇംഫാലിൽ എത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളും കലാപ ബാധിത പ്രദേശങ്ങളായ ചുരാചന്ദ്പൂർ, ഇംഫാൽ എന്നിവിടങ്ങളിലും രാഹുൽ ​ഗാന്ധി സന്ദർശനം നടത്തും. ജന പ്രതിനിധികളുമായും രാഹുൽ ​ഗാന്ധി സംവദിക്കും.

സുരക്ഷാ പ്രശ്നങ്ങൾ ഉണ്ട് എന്ന് പൊലീസ് അറിയിച്ചെങ്കിലും മണിപ്പൂരിലേക്കുള്ള യാത്രയിൽ നിന്നും പിന്നോട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കി. നിലവിൽ മണിപ്പൂരിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി രാഹുൽ ​ഗനാധി വാങ്ങിയിട്ടില്ല.

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനം തുടരുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ മണിപ്പൂർ സന്ദർശനം. മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ സന്ദർശനമെന്നും, കാര്യങ്ങൾ വഷളാക്കാൻ പോകുന്നുവെന്ന ബിജെപി പ്രചരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.