സ്പോർട്സ് കൗൺസിലിൽ നിന്നും നീക്കിയ പി.വി. ശ്രീനിജൻ എംഎല്‍എ എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

സ്പോർട്സ് കൗൺസിലിൽ നിന്നും നീക്കിയ പി.വി. ശ്രീനിജൻ എംഎല്‍എ എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്

കൊച്ചി: വിവാദങ്ങളെ തുടർന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നീക്കിയ കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജൻ എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡന്റായി. ജില്ലയിലെ ഫുട്ബോൾ ക്ലബുകളുടെ പിന്തുണയോടെ എതിരില്ലാതെയാണ് ശ്രീനിജനെ തിരഞ്ഞെടുത്തത്. അദ്ദേഹം തന്നെയായിരുന്നു നേരത്തെയും പ്രസിഡന്റ്.

സ്പോർട്സ് കൗൺസിലിന്റെ പനമ്പള്ളിനാഗറിലെ ഗ്രൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ പുറത്ത് നിർത്തി ഗേറ്റ് അടച്ചത് വൻ വിവാദം ആയിരുന്നു. ശ്രീനിജന്റെ നിർദ്ദേശത്തെ തുടർന്നാണ് സെക്യൂരിറ്റി ജീവനക്കാർ ഗേറ്റ് പൂട്ടിയത്. പാർട്ടിക്ക് വലിയ അവമതി ഉണ്ടാക്കിയ ശ്രീനിജന്റെ പ്രവർത്തിക്കെതിരെ സിപിഎമ്മിനിടെ കടുത്ത വിയോജിപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയറ്റ് ശ്രീനിജനെ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കാൻ ശുപാർശ ചെയ്തു.

എന്നാൽ താൻ ആവശ്യപ്പെട്ടിട്ടായിരുന്നു സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതെന്നായിരുന്നു ശ്രീനിജന്റെ പ്രതികരണം. അധികച്ചുമതല കാരണം മണ്ഡലത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും അതിനാൽ മറ്റ് ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നാണ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. അതങ്ങീകരിച്ചാണ് അധികച്ചുമതലകൾ ഒഴിവാക്കിയതെന്നായിരുന്നു ശ്രീനിജന്റെ വിശദീകരണം. എന്നാൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് അധികചുമതലയല്ലേ എന്നെ ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരമില്ല.

എറണാകുളം ജില്ല സ്പോർട്സ് കൗൺസിലിലേക്ക് ഫുട്ബോൾ അസോസിയേഷന്‍റെ നോമിനിയായി സ്പോർട്സ് കമന്‍റേറ്ററായ ഷൈജു ദാമോദരനും തിരഞ്ഞെടുക്കപ്പെട്ടു. ബിജു ചൂളക്കലാണ് അസോസിയേഷൻ സെക്രട്ടറി. ദിനേശ് കമ്മത്ത് ട്രഷറർ. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.