കരുതലിന്റെ കാവലാളാവുന്ന ഡോക്ടര്‍മാര്‍ക്ക് എന്ത് സുരക്ഷയാണ് ഒരുക്കുന്നത്

കരുതലിന്റെ കാവലാളാവുന്ന ഡോക്ടര്‍മാര്‍ക്ക് എന്ത് സുരക്ഷയാണ് ഒരുക്കുന്നത്

വീണ്ടും ഒരു ഡോക്‌ഡേഴ്‌സ് ദിനം കൂടി ആചരിക്കുമ്പോള്‍ എന്ത് സുരക്ഷയാണ് നമ്മുടെ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതെന്ന ചോദ്യം ഇന്നും സമൂഹത്തില്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു. ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ഡോ. ബിധന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ജൂലൈ ഒന്ന്. ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ത്യയില്‍ ഡോക്ടേഴ്‌സ് ദിനമായി ആഘോഷിക്കുന്നത്.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ; ഇന്നും ഈ ഡോക്ടേഴ്‌സ് ദിനത്തില്‍ എറണാകുളത്ത് ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍മാരടക്കം രണ്ടു പേര്‍ക്ക് അക്രമത്തില്‍ മര്‍ദനമേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സന്ദീപ് എന്ന വ്യക്തിയുടെ കത്തിക്കു മുമ്പില്‍ ഡോ. വന്ദന ദാസിന്റെ ജീവന്‍ ബലിയായി തീര്‍ന്നപ്പോഴും എന്തെങ്കിലും മാറ്റം ഈ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

വന്ദനയുടെ മാതാപിതാക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട മകളെ നഷ്ടമായി. ആ അച്ഛനും അമ്മയ്ക്കും നീതി കിട്ടാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം. എപ്പോഴും നീതി ഒരു കൈ അകലത്തില്‍ ദൂരെ മാറി നില്‍ക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ഡോ.വന്ദന ദാസിന് നേരെയുള്ള ആക്രമണങ്ങള്‍ക്ക് ശേഷം എത്രയോ ചെറിയ ചെറിയ സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണ് എന്നുള്ളത് ഖേദകരമാണ്. ശക്തമായ നിയമം ഇതിനെതിരെ ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആയുസ് നീട്ടിത്തരുന്ന ദൈവത്തെ പോലെയാണ് ഡോക്ടര്‍മാരും. അവരുടെ സേവന മനോഭാവത്തെ കുറച്ചു കാണുകയല്ല സമൂഹം ചെയ്യേണ്ടത്. തക്കതായ ശിക്ഷ കിട്ടുവാണെങ്കില്‍ മാത്രമേ ഇത്രയുള്ള അതിക്രമങ്ങള്‍ ഇനിയെങ്കിലും ഉണ്ടാകാതിരിക്കുകയുള്ളൂ. എന്നാല്‍ വന്ദന ദാസിന്റെ സംഭവവുമായി ബന്ധപ്പെട്ട ഇപ്പോഴും പല ആക്ഷേപങ്ങളും പൊലീസിനെതിരെ ഉയരുന്നുണ്ട്.

പരസ്പരം പഴിചാരുമ്പോഴും ഒരു കാര്യം ഓര്‍ക്കുക നഷ്ടപ്പെട്ട ജീവന്‍ ഇനി നമുക്ക് തിരിച്ചു കിട്ടുകയില്ല. പക്ഷേ ഇനിയൊരു ജീവനെങ്കിലും നഷ്ടപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. ശക്തമായ നിയമ വ്യവസ്ഥ ഉണ്ടായാല്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയുകയുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.