ദോഹ: ഈ വർഷത്തെ ആഗോള സമാധാന സൂചികയില്‍ ഒന്നാം സ്ഥാനത്തെത്തി ഖത്തർ.മധ്യപൂർവ്വ ദേശത്തെയും വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലെയും ഏറ്റവും സമാധാനമുളള രാജ്യമായാണ് ഖത്തർ ഇടംപിടിച്ചിരിക്കുന്നത്.
17 മത് സൂചികയില്‍ മിനയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഖത്തർ ആഗോളതലത്തില്‍ 21 ആം സ്ഥാനത്താണ്. മധ്യപൂർവ്വദേശത്തെ പട്ടികയില്‍ കുവൈത്ത് രണ്ടാം സ്ഥാനത്തെത്തി. ഒമാന്‍, ജോർദ്ദാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ തൊട്ടുപിന്നില്‍ ഉണ്ട്. ബഹ്റൈനും സൗദി അറേബ്യയും ആദ്യ പത്തില്‍ ഇടം നേടി.
മേഖലയില്‍ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം യെമന്‍ ആണ്. ആഗോള തലത്തില്‍ ഏറ്റവും സമാധാനമുളള രാജ്യം ഐസ് ലന്‍റാണ്. ഡെൻമാർക്ക്, അയർലൻഡ്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിവയാണ് ആദ്യ അഞ്ചിൽ ഇടം നേടിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമിക്‌സ് ആൻഡ് പീസ് (ഐഇപി) തയാറാക്കിയ സൂചികയിൽ 163 രാജ്യങ്ങളും ഭൂപ്രദേശങ്ങളുമാണുള്ളത്. സാമൂഹിക സുരക്ഷയുള്‍പ്പടെ വിവിധ ഘടകങ്ങള്‍ ആസ്പദമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.