ന്യൂഡല്‍ഹി: 'ഇത് ഞങ്ങളുടെ രക്തമാണ്... നിങ്ങള്‍ അദാനിയുടെയും അംബാനിയുടെയും വക്താവായി മാറുകയാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങള്‍ ഉണ്ടാക്കുന്നത്. കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണ്. ഹിന്ദു വിശ്വാസ പ്രകാരം പശുമാംസം കഴിക്കുന്നത് എത്രത്തോളം പാപമാണോ, പന്നിയിറച്ചി കഴിക്കുന്നത് മുസ്ലീങ്ങള്‍ക്ക് എത്രത്തോളം പാപമാണോ അതുപോലെ പാപമാണ് മറ്റുള്ളവരുടെ അവകാശങ്ങള്‍ കവരുന്നത് എന്ന് ഗുരു നാനാക് പറഞ്ഞിട്ടിണ്ട്. പ്രധാനമന്ത്രീ... താങ്കള്‍ ഗുരുദ്വാരയില്‍ പോയി തലകുനിച്ച് പ്രാര്‍ത്ഥിച്ചില്ലോ, എന്നിട്ടും എന്തുകൊണ്ടാണ് അത് തിരിച്ചറിയാത്തത്'....
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രക്തം കൊണ്ട് ഇന്നലെ പ്രധാന മന്ത്രിക്ക് എഴുതിയ കത്തിലെ വരികളാണിത്. സിംഗു അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകരാണ് രക്തത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി അയച്ചത്. കര്‍ഷക പ്രക്ഷോഭം 26ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്താനായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്.
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും പകരം ഭേദഗതികള്‍ ആകാമെന്ന നിലപാടില്‍ സര്‍ക്കാരും നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചു നില്‍ക്കുകയാണ്. കര്‍ഷക സമരത്തിന് അനുദിനം വര്‍ദ്ധിച്ചു വരുന്ന പിന്തുണ കേന്ദ്ര സര്‍ക്കാരിന് തലവേദന ആവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.