സംസ്ഥാനത്ത് ഇന്ന് എട്ട് പനി മരണം: ചികിത്സ തേടിയത് 12,728 പേര്‍; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് എട്ട് പനി മരണം:  ചികിത്സ തേടിയത് 12,728 പേര്‍; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം കൂടുന്നു. ഇന്ന് എട്ട് പേരാണ് പനി ബാധിച്ച് മരിച്ചത്. എലിപ്പനിയെ തുടര്‍ന്ന് രണ്ട് പേരും ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു.

രണ്ട് പേരുടെ മരണം ഡെങ്കിപ്പനിയെ തുടര്‍ന്നും ഒരാളുടെ മരണം എലിപ്പനിയെ തുടര്‍ന്നുമാണന്ന് സംശയിക്കുന്നു. ഒരാള്‍ക്ക് എച്ച് 1 എന്‍ 1 ആണെന്നും സംശയിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 12,728 പേര്‍ക്കാണ് പനി ബാധിച്ചത്.

പനി മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വിവിധ തരം പകര്‍ച്ചപ്പനികള്‍ വ്യാപിക്കുന്ന സാഹചര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ആരോഗ്യ വകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.