വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: രണ്ട് പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: രണ്ട്  പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരം: കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ട് പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കിരണ്‍കുമാര്‍, വിനീത് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് റൂറല്‍ എസ്.പി ഡി. ശില്‍പ ഉത്തരവിറക്കിയത്.

നെടുമങ്ങാട് സബ്ഡിവിഷനില്‍ ജോലി ചെയ്തിരുന്ന ഇരുവരും അനധികൃതമായി ടൈല്‍സ് കച്ചവടം നടത്തിയതിനും സാമ്പത്തിക തട്ടിപ്പിനും ഒക്ടോബര്‍ നാല് മുതല്‍ സസ്പെന്‍ഷനിലായിരുന്നു.

സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് തമിഴ്‌നാട് സ്വദേശികളുടെ പരാതിയില്‍ ആര്യനാട് പൊലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

ടൈല്‍സ് വ്യാപാരത്തില്‍ നഷ്ടം വന്ന ഒരു കോടിയോളം രൂപയുടെ ബാധ്യത തീര്‍ക്കുന്നതിനാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ഇരുവരും ചേര്‍ന്ന് കാട്ടാക്കടയിലെ ഇലക്ട്രോണിക്‌സ് സ്ഥാപന ഉടമ മുജീബിനെ പൊലീസ് പരിശോധനയെന്ന വ്യാജേന തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കേസില്‍ രണ്ട് ദിവസം മുമ്പ് പിടിയിലായ ഇരുവരും റിമാന്‍ഡിലാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.