29 എംഎല്‍എമാരാണ് അജിത് പവാറിനൊപ്പമുള്ളത്.
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായകമായ വഴിത്തിരിവ്. എന്‍സിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 29 എംഎല്‍എമാരെയും ഒപ്പം നിര്‍ത്തിയാണ് അജിത് പവാര്‍ എന്‍സിപി പിളര്‍ത്തി മറുകണ്ടം ചാടിയത്.
ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് എന്ന പദവിയൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെയാണ് അജിത് പവാറിന്റെ നീക്കം. അജിത് പവാര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതെല്ലാം തള്ളി പിന്നീട് അജിത് പവാര്‍. രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയെയും മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിനെയും വര്‍ക്കിങ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തിരുന്നു. പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം ലഭിക്കാത്തതില്‍ അജിത് പവാര്‍ അസ്വസ്ഥനായിരുന്നു.
ഇന്ന് രാവിലെ സുപ്രിയ സുലെയും നേതാക്കളായ ഛഗന്‍ ഭുജ്ബാലും ജയന്ത് പാട്ടീലും അടക്കമുള്ള നേതാക്കള്‍ വസതിയിലെത്തി അജിത് പവാറിനെ കണ്ടിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ചയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ അജിത് പവാര്‍ വിസമ്മതിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.