ഒമേ​ഗ 3 സ്ത്രീകളുടെ ആരോ​ഗ്യത്തിൽ പ്രധാനമാകുന്നത് എന്തുകൊണ്ട്

ഒമേ​ഗ 3 സ്ത്രീകളുടെ ആരോ​ഗ്യത്തിൽ പ്രധാനമാകുന്നത് എന്തുകൊണ്ട്

ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പുകളായാണ് അറിയപ്പെടുന്നത്. ശാരീരിക പ്രവർത്തനങ്ങൾ, ദഹനവ്യവസ്ഥ, ഉപാപചയ പ്രവർത്തനങ്ങൾ, ഹോർമോൺ ബാലൻസ് എന്നിവയെല്ലാം ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ, പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒമേഗ 3 സപ്ലിമെന്റുകൾ പതിവായി കഴിക്കേണ്ടതുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡുകൾ ഹൃദയത്തിന്റെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഹൃദയമിടിപ്പ് ആരോ​ഗ്യകരമായി നിലനിർത്തുക, രക്തസമ്മർദ്ദം കുറയ്ക്കുക, രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുക എന്നിവയെല്ലാം ഒമേഗ 3യുടെ ​ഗുണങ്ങളാണ്. സ്ത്രീകൾക്ക്, ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ, ഓസ്റ്റിയോപൊറോസിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും ഒമേഗ 3 മികച്ചതാണ്.

ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ഒമേഗ3 എഫ്എ കഴിക്കുന്നത് കുട്ടിയുടെ മസ്തിഷ്ക വളർച്ചയെ സുഗമമാക്കും. ഒമേഗ 3 ഫാറ്റി ആസിഡുകൾ വളർച്ചാ ഹോർമോണിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു, അതുവഴി പേശികളുടെ വികാസത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകൾക്ക് ആർത്തവ അസ്വസ്ഥതകൾ, ആർത്തവ വിരാമത്തിന് ശേഷം ശരീരത്തിന്റെ ചൂട് വർധിക്കുന്ന അവസ്ഥ എന്നിവ തടയുന്നതിൽ നല്ല പങ്ക് വഹിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.