ഇസ്രോ ഇനര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റിന്റെ പുതിയ ഡയറക്ടറായി ഇ.എസ് പത്മകുമാര്‍ ചുമതലയേറ്റു

ഇസ്രോ ഇനര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റിന്റെ പുതിയ ഡയറക്ടറായി ഇ.എസ് പത്മകുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം: ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഇ.എസ് പത്മകുമാര്‍ ഐഎസ്.ആര്‍ഒ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റു.

ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനങ്ങള്‍ക്കും ബഹിരാകാശ പേടക പരിപാടികള്‍ക്കുമുള്ള മെക്കാനിക്കല്‍ ഗൈറോകളും ഒപ്റ്റിക്കല്‍ ഗൈറോകളും അടിസ്ഥാനമാക്കിയുള്ള ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസ്റ്റങ്ങള്‍, ആറ്റിറ്റിയൂഡ് റഫറന്‍സ് സിസ്റ്റങ്ങള്‍, ആക്സിലറോമീറ്റര്‍ പാക്കേജുകള്‍ എന്നിവയുടെ രൂപകല്‍പ്പനയും വികസനവും ഗഗന്‍യാനില്‍ ആദ്യ സഞ്ചരിണിയാകുന്ന വ്യോമിത്ര റോബോട്ടിന്റെ വികസനവും ഐ.ഐ.എസ് യുവിലാണ്.

1986-ല്‍ വി.എസ്.എസ്.സിയില്‍ ചേര്‍ന്ന അദ്ദേഹം ഗ്രൂപ്പ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്ടര്‍ എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. 2023 ഏപ്രിലില്‍ ആദ്യത്തെ സ്വയംഭരണ ലാന്‍ഡിംഗ് നേടിയ ആര്‍എല്‍വി-എല്‍ഇഎക്‌സ് ദൗത്യത്തിന്റെ രൂപകല്‍പ്പനയില്‍ പ്രധാന പങ്ക് വഹിച്ചു. ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹന വികസനത്തിനും അദ്ദേഹം നേതൃത്വം നല്‍കി.

ലോഞ്ച് വെഹിക്കിള്‍ സാക്ഷാത്കാരത്തിനായുള്ള വിവിധ സംഭാവനകള്‍ക്ക് ഐഎസ്ആര്‍ഒ ടീം എക്‌സലന്‍സ്, മെറിറ്റ് അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ബഹിരാകാശ വിദഗ്ധരുടെ പ്രധാന സംഘടനയായ ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ആസ്ട്രോനോട്ടിക്സ് (ഐഎഎ) ഉള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ പ്രൊഫഷണല്‍ സംഘടനകളില്‍ അദ്ദേഹം അംഗമാണ്.

തിരുവനന്തപുരത്തെ കോളജ് ഓഫ് എഞ്ചിനീയറിങില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബി ടെക്കും ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് സിസ്റ്റം സയന്‍സ് ആന്‍ഡ് ഓട്ടോമേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.