ബിജെപിയുടെ ബി ടീം; ബിആര്‍എസുമായി സഹകരിക്കില്ല; കെസിആറിനെതിരെയും പാര്‍ട്ടിക്കെതിരെയും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ബിജെപിയുടെ ബി ടീം; ബിആര്‍എസുമായി സഹകരിക്കില്ല; കെസിആറിനെതിരെയും പാര്‍ട്ടിക്കെതിരെയും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനെതിരെയും 'ഭാരത് രാഷ്ട്ര സമിതി' പാര്‍ട്ടിക്കെതിരെയും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കെസിആറിന്റെ പാര്‍ട്ടിയായ 'ഭാരത് രാഷ്ട്ര സമിതി' ബിജെപിയുടെ ബിടീം ആണെന്നും ബിആര്‍എസ് പങ്കെടുത്താല്‍ പ്രതിപക്ഷ യോഗത്തില്‍ കോണ്‍ഗ്രസ് സഹകരിക്കില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. 

'തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമായ ബിആര്‍എസും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിച്ചതുപോലെ തെലങ്കാനയിലും ബിജെപിയുടെ ബി ടീമിനെ പരാജയപ്പെടുത്തും' തെലങ്കാനയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ റിമോട്ട് കണ്‍ട്രോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പക്കലാണ്. ബിആര്‍എസ് ഉള്‍പ്പെട്ട ഒരു ഗ്രൂപ്പിലും കോണ്‍ഗ്രസ് സഹകരിക്കില്ല. അത് പ്രതിപക്ഷ യോഗത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.