അജിത് പവാറിനെ അയോഗ്യനാക്കാന്‍ എന്‍സിപി നീക്കം തുടങ്ങി; മറുകണ്ടം ചാടിയ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് കത്ത്

അജിത് പവാറിനെ അയോഗ്യനാക്കാന്‍ എന്‍സിപി നീക്കം തുടങ്ങി; മറുകണ്ടം ചാടിയ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ക്ക് കത്ത്

മുംബൈ: പാര്‍ട്ടി പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാരില്‍ ചേര്‍ന്ന അജിത് പവാറിനും മറ്റ് എട്ട് എംഎല്‍എമാര്‍ക്കുമെതിരെ എന്‍സിപി നീക്കം തുടങ്ങി. ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന് പാര്‍ട്ടി നേതൃത്വം കത്ത് നല്‍കിയിരിക്കുകയാണ്.

എല്ലാ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി അണികളും ശരദ് പവാറിനൊപ്പമാണെന്ന് കാണിച്ച് ഇലക്ഷന്‍ കമ്മീഷനെയും എന്‍സിപി നേതൃത്വം സമീപിച്ചു. മഹാരാഷ്ട്ര എന്‍സിപി അധ്യക്ഷന്‍ ജയന്ത് പട്ടീല്‍ കഴിഞ്ഞ ദിവസം അജിത്തിനും മറ്റ് എംഎല്‍എമാര്‍ക്കുമെതിരെ അയോഗ്യരാക്കാനുള്ള നീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ശരദ് പവാറിന്റെ വിശ്വസ്തരായ ഛഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സെ പട്ടേല്‍ എന്നിവരും അജിത്തിനൊപ്പം പോയത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളില്‍ നിന്ന് രക്ഷനേടാനാണ് അജിത് പവാറിനൊപ്പം മറ്റം എംഎല്‍എമാര്‍ മറുകണ്ടം ചാടിയതെന്നാണ് നിയുക്ത പ്രതിപക്ഷ നേതാവും എന്‍സിപി നേതാവുമായ ജിതേന്ദ്ര അവ്ഹാദിന്റെ പ്രതികരണം.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുന്നതിനാലാണ് വിമതനീക്കമുണ്ടായതെന്നും മറ്റ് കാരണങ്ങളുണ്ടെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി എന്‍സിപിയാണ് തങ്ങളെ മന്ത്രിമാരാക്കിയതെന്ന് കൂറുമാറിയ എംഎല്‍എമാര്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്‍സിപി അധികാരത്തില്‍ തിരികെയെത്തുമെന്നും ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.