ബ്രിട്ടണില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ്; അതിവേഗ വൈറസാണോ എന്ന് പരിശോധന

ബ്രിട്ടണില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ്; അതിവേഗ വൈറസാണോ എന്ന് പരിശോധന

ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്ന് ഡല്‍ഹി വിമാനത്തില്‍ ഇന്നലെ രാത്രി എത്തിയ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ അതിവേഗ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. അതിനാല്‍ ഇവരുടെ സാമ്പിളുകള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.

അതുവരെ ഇവര്‍ ക്വാറന്റൈന്‍ സെന്ററില്‍ കഴിയും. ബ്രിട്ടണില്‍ നിന്ന് 266 യാത്രക്കാരുമായി തിങ്കളാഴ്ച രാത്രിയാണ് ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയത്. പുതിയ സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്ന് വരുന്ന വിമാനയാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ബ്രിട്ടണില്‍ അതിവേഗ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 വരെയാണ് നിരോധനം. ചൊവ്വാഴ്ച രാത്രിക്കകം ബ്രിട്ടണില്‍ നിന്നും വരുന്ന വിമാനയാത്രക്കാര്‍ക്കാണ് ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.