യുഎഇ സമ്പദ് വ്യവസ്ഥ ശക്തമെന്ന് വിലയിരുത്തല്‍

യുഎഇ സമ്പദ് വ്യവസ്ഥ ശക്തമെന്ന് വിലയിരുത്തല്‍

ദുബായ്:ആഗോള സാമ്പത്തിക മാന്ദ്യഭീഷണിക്കിടയിലും യുഎഇയുടെ സമ്പദ് വ്യവസ്ഥ ശക്തമെന്ന് വിലയിരുത്തല്‍.വർഷം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയില്‍ കുതിപ്പുണ്ടായേക്കും. കോവിഡിന് ശേഷം ആഭ്യന്തരസമ്പദ് വ്യവസ്ഥ സാധാരണ ഗതിയിലേക്ക് വളരെവേഗമെത്തി. അതേസമയം വരും ദിവസങ്ങളിലും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുമെന്നാണ് ഐഎംഎഫും ലോകബാങ്കും ഉള്‍പ്പടെയുളളവയും പ്രവചിക്കുന്നത്.

രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഈ വർഷം 3.6 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ യുഎഇ സാമ്പത്തിക വളർച്ചയിലേക്ക് കടക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തുന്നത്. 2022-ൽ 7.9 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. 2023 ല്‍ ആഭ്യന്തര നടപടികളുടെയും വിനോദസഞ്ചാര പ്രവർത്തനങ്ങളുടെയും ഫലമായി ഇതില്‍ കൂടുതല്‍ വളർച്ചാ നിരക്കുണ്ടാകും

2023 ല്‍ ജിഡിപി 2.8 ശതമാനം വളരുമെന്നാണ് ലോകബാങ്ക് പ്രവചനം. എണ്ണ ഇതര മേഖല 4.8 ശതമാനം വളർച്ചയിലേക്കെത്തും. വിനോദസഞ്ചാരം, റിയല്‍ എസ്റ്റേറ്റ്, നിർമ്മാണം, ഗതാഗതം എന്നീ മേഖലകളെല്ലാം വളർച്ചയിലേക്കെത്തും. 2023 ല്‍ യുഎഇ പൊതുധനകാര്യം 6.2 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു.

സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറുകൾ നടപ്പിലാക്കുന്നതിലെ പുരോഗതി, ദേശീയ സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കുന്ന വിദേശ നിക്ഷേപം തുടങ്ങിയ പങ്കാളിത്ത നടപടികള്‍ രാജ്യത്തിന് ഗുണം ചെയ്യുന്നു.ഇതെല്ലാം യുഎഇ സമ്പദ് വ്യവസ്ഥ കൂടുതല്‍ വളർച്ചയിലേക്ക് എത്താന്‍ സഹായകരമായെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.