2021 അതുല്യമാക്കണം: യുഎഇ ഭരണാധികാരികള്‍

2021 അതുല്യമാക്കണം: യുഎഇ ഭരണാധികാരികള്‍

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനുമായി കൂടികാഴ്ച നടത്തി 2021 അവിസ്മരണീയ വർഷമാക്കുകയെന്നുളളതാണ് സ്വപ്നമെന്ന് ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു. മ‍ർമൂം പുഴയുടെ തീരത്ത് ഇരു ഭരണാധികാരികളും സമയം ചെലവിട്ടു. സ്വദേശി പൗരന്മാരുടെ ജീവിതനിലവാരവും മറ്റ് കാര്യങ്ങളും ചർച്ചയില്‍ വിഷയമായി. രാജ്യത്തെ താമസക്കാ‍ർക്കും സ്വദേശികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ചും ഇരുവരും സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.