മുംബൈ: അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരേയും പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ എന്‍സിപിയില്‍ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെ സുനില്‍ തത്കാരെയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി അജിത് പവാര്‍ വിഭാഗം പ്രഖ്യാപിച്ചു.
തന്റെ അറിവോടെയല്ല അജിത് പവാര്‍ പാര്‍ട്ടി വിട്ടത് എന്ന് വ്യക്തമാക്കി ശരത് പവാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ അനുഗ്രഹത്തോടെയാണ് അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തിയത് എന്നു പറയുന്നത് നീചമായ കാര്യമാണ്.
ബുദ്ധി സ്ഥിരതയില്ലാത്തവര്‍ക്കേ ഇത്തരമൊരു കാര്യം പറയാന്‍ സാധിക്കുള്ളു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനമൊട്ടാകെ യാത്ര നടത്താനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃ സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ളത്. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് അവര്‍ അവകാശം ഉന്നയിക്കുന്നതില്‍ കഴമ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് 45 എംഎല്‍എമാരാണുള്ളത്. എന്‍സിപിക്ക് 54 എംഎല്‍എമാരുണ്ട്. 40 ന് മുകളില്‍ എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് അജിത് പവാര്‍ പക്ഷം പറയുന്നത്.
എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദിനെ പ്രതിപക്ഷ നേതാവാക്കണം എന്നാവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ നിയമസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.
അജിത് പവാറിനെയും എട്ട് എംഎല്‍എമാരേയും അയോഗ്യരാക്കണമെന്നും ജയന്ത് പാട്ടീല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയന്ത് നല്‍കിയ കത്തിന്റെ ഉള്ളടക്കം എന്താണെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു ശരത് പവാറിന്റെ പ്രതികരണം.
അയോഗ്യത വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ താന്‍ തീരുമാനം എടുക്കില്ലെന്ന് വ്യക്തമാക്കിയ പവാര്‍, ജയന്ത് പാട്ടീലും മറ്റ് സഹപ്രവര്‍ത്തകരും ചേര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.