ജെഡിഎസും ബിജെപിയും വൈകാതെ ഒന്നിക്കും: യെദ്യൂരപ്പ

ജെഡിഎസും ബിജെപിയും വൈകാതെ ഒന്നിക്കും: യെദ്യൂരപ്പ

ബംഗളൂരു: ബിജെപിയും ജെഡിഎസും ഭാവിയില്‍ ഒന്നിച്ച് പോരാടുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ. കര്‍ണാടക സര്‍ക്കാരിനെതിരെ ഒന്നിച്ച് പോരാടുമെന്ന കുമാര സ്വാമിയുടെ പ്രസ്താവനയെ താന്‍ പിന്തുണക്കുന്നതായും യെദ്യൂരപ്പ പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ പാലിക്കണം. കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ബിജെപി ഒരാഴ്ച കാത്തിരിക്കും. അല്ലാത്തപക്ഷം സര്‍ക്കാരിനെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

നേരത്തെ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവും കുമാര സ്വാമി ഉന്നയിച്ചിരുന്നു. ബ്യൂറോക്രാറ്റുകള്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലും സബ് രജിസ്ട്രാര്‍ ഓഫീസുകളിലും സിന്‍ഡിക്കേറ്റുകളുണ്ടെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. കര്‍ണാടകയിലും ഒരു അജിത് പവാര്‍ ഉണ്ടെന്നും അതാരാണെന്ന് കാത്തിരുന്ന് കാണാമെന്നും കുമാര സ്വാമി പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പ്രതികരണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് അതിന്റെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വെച്ചത്. 2018ല്‍ നേടിയ 37 സീറ്റില്‍ നിന്ന് 19 എന്നതിലേക്ക് ജെഡിഎസിന്റെ സീറ്റുകള്‍ കുറഞ്ഞിരുന്നു. നിയമസഭയിലെ 224 സീറ്റുകളില്‍ 135 എണ്ണവും കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി 66 സീറ്റില്‍ ആണ് ജയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.