തിരുവനന്തപുരം: മുടങ്ങിപ്പോയ ക്ഷേമ പെന്‍ഷന്‍ ഉടന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ച് ധനവകുപ്പ്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷന്‍ വിതരണമാണ് മുടങ്ങിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യും.
ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങും. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെന്‍ഷന്‍ ഓഗസ്റ്റില്‍ ഓണത്തിന് മുന്നോടിയായി നല്‍കുമെന്നാണ് പറയുന്നത്.
എന്നാല്‍, ഓണം കഴിഞ്ഞാല്‍ അതതു മാസത്തില്‍ തന്നെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള ക്രമീകരണം ചെയ്യുമെന്നാണ് ധനവകുപ്പ് പറയുന്നത്.
പല മാസങ്ങളിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം 1600 രൂപയായ ക്ഷേമ പെന്‍ഷന്‍ കൃത്യ സമയത്ത് കൊടുക്കുവാന്‍ സാധിക്കുന്നില്ല. പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ കൃത്യ സമയത്ത് മസ്റ്ററിങ് ചെയ്യണമെന്നുമുള്ള നിര്‍ദേശം പാലിച്ച് പെന്‍ഷനായി കാത്തിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.