കനത്ത മഴ; പത്തനംതിട്ടയിൽ 100 വർഷം പഴക്കമുള്ള പള്ളി ഇടിഞ്ഞ് വീണു

കനത്ത മഴ; പത്തനംതിട്ടയിൽ 100 വർഷം പഴക്കമുള്ള പള്ളി ഇടിഞ്ഞ് വീണു

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കനത്ത മഴയിൽ പള്ളി ഇടിഞ്ഞ് വീണു. നിരണത്തുള്ള സിഎസ്‌ഐ പള്ളിയാണ് പൂർണമായും ഇടിഞ്ഞ് വീണത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. നൂറ് വർഷത്തോളം പഴക്കമുള്ള പള്ളിയാണ് തുടർച്ചയായി പെയ്ത കനത്ത മഴയിൽ തകർന്ന് വീണത്. പുലർച്ചെ ആളുകളാരും ഇല്ലാതിരുന്ന സമയമായതിനാൽ ഒഴിവായത് വൻ അപകടം.

പമ്പാനദി കരകവിഞ്ഞ് ജനവാസ മേഖലകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ് പ്രദേശത്തുള്ളത്. വീടുകളിലേക്കും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട കൊക്കാത്തോട് മരം കടപുഴകി വീണു. അള്ളുങ്കൽ മേഖലയിലാണ് റോഡിലേക്ക് മരം വീണത്. ഇതേതുടർന്ന് ഗതാഗതം തടസപ്പെട്ടു.

വെണ്ണിക്കുളം കോമളം റോഡിൽ വെള്ളം കയറി. റാന്നി തിരുവല്ല റോഡിൽ ഗതാഗതം തടസപ്പെട്ടു. മണിമലയാർ കര കവിഞ്ഞതോടെ വീടുകളിലേക്കും വെള്ളം കയറി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.