സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ജബല്‍ ജയ്സിലേക്ക് പോകാം, സിപ് ലൈന്‍ സ്ലെ‍ഡറിനും ജെയ്സ് ഫ്ളൈറ്റിനും ഇളവ് പ്രഖ്യാപിച്ച് അധികൃതർ

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ജബല്‍ ജയ്സിലേക്ക് പോകാം, സിപ് ലൈന്‍ സ്ലെ‍ഡറിനും ജെയ്സ് ഫ്ളൈറ്റിനും ഇളവ് പ്രഖ്യാപിച്ച് അധികൃതർ

റാസല്‍ ഖൈമ: യുഎഇയിലെത്തുന്നവരും താമസക്കാരും ഏറെ ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ് റാസല്‍ഖൈമയിലെ ജബല്‍ ജയ്സ്. റാക് ലെഷറിന്‍റെ കീഴിലുളള ജയ്സ് അഡ്വൈഞ്ചർ പാർക്കിലെ സിപ് ലൈനും ജയ്സ് ഫ്ളൈറ്റും ഉള്‍പ്പെടുന്ന സ്കൈ ടൂർ സാഹസികത ആഗ്രഹിക്കുന്നവരുടെ ഇഷ്ടവിനോദമാണ്.

ജെയ്സ് ഫ്ളൈറ്റിന് 20 ശതമാനവും ജെയ്സ് സ്ലെഡറിന് 10 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വേനല്‍ അവധിക്കാലമായ ജൂലൈ മുതൽ സെപ്റ്റംബർ 15 വരെയാണ് പ്രവർത്തനം. ഇളവുകള്‍ എന്നുവരെയാണെന്ന് വ്യക്തമാക്കിട്ടില്ലെങ്കിലും കുറഞ്ഞസമയത്തേക്കുമാത്രമയെ ഉണ്ടാകുകയുളളൂവെന്ന് അധികൃതർ വ്യക്തമാക്കുന്നു. രാവിലെ 10 മുതല്‍ 6 വരെയാണ് പ്രവർത്തനസമയം. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിപ് ലൈന്‍ മണിക്കൂറില്‍ 160 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. 337 മീറ്റർ 1 കിലോമീറ്റർ വരെ ദൈർഘ്യമുളള ആറ് സിപ് ലൈനുകളാണ് ഉളളത്.

ജെയ്സ് സ്ലെഡർ ചൊവ്വാഴ്ച മുതൽ ഞായർ വരെ ഉച്ചയ്ക്ക് 1 മണിമുതല്‍ വൈകീട്ട് 7 വരെയും വാരാന്ത്യങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയും പ്രവർത്തിക്കും. ഹജർ പർവതനിരയിൽ നിന്ന് താഴേക്ക് മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ 8 മിനിറ്റ് ദൈർഘ്യമുളള യാത്രയാണിത്. വേനല്‍ അവധിക്കാലത്ത് മലനിരകളില്‍ സാഹസിക വിനോദം ആഗ്രഹിക്കുന്നവർക്കുളള മികച്ച തിരഞ്ഞെടുപ്പായിരിക്കും റാസല്‍ഖൈമ ലെഷർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.