ശരത് പവാറിനെ നീക്കി അജിത് പവാര്‍ എന്‍സിപി അധ്യക്ഷന്‍: തിരഞ്ഞെടുപ്പ് കമ്മിഷന് അജിത് പക്ഷം കത്ത് നല്‍കി; പേരിനായും പോരാട്ടം

ശരത് പവാറിനെ നീക്കി അജിത് പവാര്‍ എന്‍സിപി അധ്യക്ഷന്‍: തിരഞ്ഞെടുപ്പ് കമ്മിഷന് അജിത് പക്ഷം കത്ത് നല്‍കി; പേരിനായും പോരാട്ടം

മുബൈ: എന്‍സിപിയിലെ പിളര്‍പ്പിന് പിന്നാലെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശരത് പവാറിനെ നീക്കി അജിത് പവാര്‍ പക്ഷം. അജിത് പവാറിനെ എന്‍സിപി അധ്യക്ഷനായി തിരഞ്ഞെടുത്തെന്ന് അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് അജിത് പക്ഷം കത്ത് നല്‍കി.

വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അജിത് പവാറിനെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തത്. അതിനിടെ പാര്‍ട്ടിയുടെ പേരിനും അവകാശ വാദം ഉന്നയിച്ച് ഇരുപക്ഷവും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കി.

എന്‍സിപിയിലെ ഇരുവിഭാഗവും ഇന്ന് മുംബൈയില്‍ പ്രത്യേകം യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അജിത് പവാര്‍ പക്ഷത്തിന്റെ യോഗത്തില്‍ 32 എം.എല്‍.എമാരും ശരത് പവാര്‍ പക്ഷം വിളിച്ച യോഗത്തില്‍ 16 എം.എല്‍.എമാരും പങ്കെടുത്തു.

53 എം.എല്‍.എമാരാണ് എന്‍.സി.പിക്ക് ഉള്ളത്. അയോഗ്യത ഒഴിവാക്കാന്‍ അജിത് പവാര്‍ പക്ഷത്തിന് 36 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.