ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് ഇടിച്ചു നിരത്തി പൊലീസ്

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് ഇടിച്ചു നിരത്തി പൊലീസ്

ഭോപ്പാല്‍: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവിന്റെ വീട് പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പ്രതി പര്‍വേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ സംഭവം മുന്‍പ് നടന്നതാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിവാദത്തിന് വേണ്ടിയാണ് ഇത് പ്രചരിപ്പിച്ചതെന്നും പ്രതിയുടെ വീട്ടുകാര്‍ ആരോപിച്ചു.

മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ പര്‍വേശ് ശുക്ല ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. തുടര്‍ന്നാണ് പൊലീസ് സിദ്ധി സ്വദേശിയായ ശുക്ലയെ അറസ്റ്റ് ചെയ്തത്.

ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. എസ്.സി, എസ്.ടി ആക്ട്, ദേശീയ സുരക്ഷാ നിയമം എന്നിവ ചുമത്തിയാണ് ശുക്ലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതി സിദ്ധി എംഎല്‍എയും ബിജെപി നേതാവുമായ കേദാര്‍ നാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്നാണ് വിവരം. അതേസമയം വീഡിയോ വ്യാജമാണെന്ന് പറയിപ്പിക്കാന്‍ ആദിവാസി യുവാവിന്റെ മേല്‍ സമ്മര്‍ദമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.