തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അബദ്ധത്തില്‍ തട്ടിപ്പില്‍ വീണുപോകുകയാണെങ്കില്‍ ഉടന്‍ തന്നെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 1930ല്‍ വിളിക്കണമെന്നും കേരള പൊലീസ് അറിയിച്ചു. സൈബര്‍ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍.
പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഉപയോഗിക്കാം. സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കില്‍, അത് റിപ്പോര്‍ട്ട് ചെയ്യാനും സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ആയ 1930 ല്‍ വിളിക്കാവുന്നതാണ്. പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിലൂടെയും (https://cybercrime.gov.in) റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.