മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 30നും 31നും

മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 30നും 31നും

തിരുവനന്തപുരം: ചോദ്യപേപ്പര്‍ മോഷണം പോയതിനെ തുടര്‍ന്ന് മാറ്റിവച്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഈ മാസം 30നും 31നും നടത്തും.

30ന് രാവിലെ ഇക്കണോമിക്‌സും ഉച്ചയ്ക്ക്ശേഷം അക്കൗണ്ടന്‍സി വിത്ത് എ.എഫ്.എസ് പരീക്ഷയും നടത്തും. 31ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ.

മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ചോദ്യപേപ്പറുകള്‍ മോഷണം പോയതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.